Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technopark

Business

ടെക്നോ​​​പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച് എ​യ​ർ മാ​ർ​ഷ​ൽ മ​നീ​ഷ് ഖ​ന്ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്റോ​​​സ്പേ​​​സ്, പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കു​​​ന്ന​​​തി​​​ന് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് വ്യോ​​​മ​​​സേ​​​ന ഗ​​​ണ്യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് സ​​​തേ​​​ണ്‍ എ​​​യ​​​ർ ക​​​മാ​​​ൻ​​​ഡി​​​ലെ എ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഇ​​​ൻ ചീ​​​ഫ് എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ മ​​​നീ​​​ഷ് ഖ​​​ന്ന.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ്ര​​​തി​​​രോ​​​ധ, എ​​​യ്റോ​​​സ്പേ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​യ്റോ​​​സ്പേ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം, ഉ​​​പ​​​ഭോ​​​ക്തൃ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി റീ​​​ജ​​​ണ​​​ൽ എ​​​യ്റോ​​​സ്പേ​​​സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഡി​​​വി​​​ഷ​​​നു​​​മാ​​​യി (ആ​​​ർ​​​എ​​​ഐ​​​ഡി) ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ കേ​​​ണ​​​ൽ സ​​​ഞ്ജീ​​​വ് നാ​​​യ​​​ർ (റി​​​ട്ട.) എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ മ​​​നീ​​​ഷ് ഖ​​​ന്ന​​​യെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഐ​​​ടി മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ചും കേ​​​ര​​​ള ഡി​​​ഫ​​​ൻ​​​സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ സോ​​​ണി​​​നെ​​​ക്കു​​​റി​​​ച്ചും (കെ​​​ഡി​​​സ്) അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​ർ സ്ക്വാ​​​ഡ്ര​​​ണ്‍ ലീ​​​ഡ​​​ർ അ​​​ർ​​​ച്ച​​​ന സിം​​​ഗും സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ എ​​​യ​​​ർ മാ​​​ർ​​​ഷ​​​ലി​​​നൊ​​​പ്പം സം​​​ബ​​​ന്ധി​​​ച്ചു.

Business

ടെ​ക്നോ​പാ​ർ​ക്കി​ൽ വി​ൻ​വി​ഷ് ടെ​ക്നോ​ള​ജീ​സ് ഡി​സൈ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഐ​​​ഒ​​​ടി, ഒ​​​പ്റ്റോ​​​ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ വി​​​ൻ​​​വി​​​ഷ് ടെ​​​ക്നോ​​​ള​​​ജീ​​​സ് 2027ഓ​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ്3-ൽ ​​​സ്വ​​​ന്തം കാ​​​ന്പ​​​സ് സ്ഥാ​​​പി​​​ക്കും.

1,10,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​ണു യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ക. ഏ​​​ക​​​ദേ​​​ശം 500 ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യും. ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വോ​​​ഡ്കാ​​​സ്റ്റാ​​​യ ‘ആ​​​സ്പ​​​യ​​​ർ: സ്റ്റോ​​​റീ​​​സ് ഓ​​​ഫ് ഇ​​​ന്നൊ​​​വേ​​​ഷ​​​നി’​​​ൽ വി​​​ൻ​​​വി​​​ഷ് ടെ​​​ക്നോ​​​ള​​​ജീ​​​സ് സി​​​ഒ​​​ഒ പ​​​യ​​​സ് വ​​​ർ​​​ഗീ​​​സ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ്3-ലെ​​​യും കി​​​ൻ​​​ഫ്ര​​​യി​​​ലെ​​​യുംകാ​​​ന്പ​​​സു​​​ക​​​ളു​​​ടെ​​​ നി​​​ർ​​​മാ​​​ണം 2027ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Business

ടെ​ക്നോ​പാ​ർ​ക്ക് ഫേ​സ് 3 കാ​ന്പ​സി​ൽ അ​ർ​മ​ഡ പു​തി​യ ഓ​ഫീ​സ് തു​റ​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡ്ജ് ക​​​ന്പ്യൂ​​​ട്ടിം​​​ഗി​​​ലും എ​​​ഐ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലും മു​​​ൻ​​​പ​​​ന്തി​​​യി​​​ലു​​​ള്ള യു​​​എ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ർ​​​മ​​​ഡ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ് 3 കാ​​​ന്പ​​​സി​​​ൽ പു​​​തി​​​യ ഓ​​​ഫീ​​​സ് തു​​​റ​​​ന്നു.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ് 3 കാ​​​ന്പ​​​സി​​​ലെ എം​​​ബ​​​സി ടോ​​​റ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ലെ ക​​​ന്പ​​​നി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് അ​​​ർ​​​മ​​​ഡ സ്ഥാ​​​പ​​​ക ചീ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ പ്ര​​​ദീ​​​പ് നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ കേ​​​ണ​​​ൽ സ​​​ഞ്ജീ​​​വ് നാ​​​യ​​​ർ (റി​​​ട്ട.), അ​​​ർ​​​മ​​​ഡ ഇ​​​ന്ത്യ എം​​​ഡി​​​യും മേ​​​ധാ​​​വി​​​യു​​​മാ​​​യ ശ​​​ര​​​ത് ച​​​ന്ദ്ര​​​ൻ, എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നീ​​​ഷ് സ്വാ​​​മി​​​നാ​​​ഥ​​​ൻ, ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, എം​​​ബ​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, അ​​​ർ​​​മ​​​ഡ ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഗ​​​വേ​​​ഷ​​​ണ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യി​​​ൽ അ​​​ർ​​​മ​​​ഡ കേ​​​ര​​​ള​​​ത്തി​​​ൽ മി​​​ക​​​ച്ച അ​​​ടി​​​ത്ത​​​റ സാ​​​ധ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, പ്രൊ​​​ഡ​​​ക്ട് മാ​​​നേ​​​ജ​​​ർ​​​മാ​​​ർ, ഡി​​​സൈ​​​ന​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ വ​​​ലി​​​യ സം​​​ഘ​​​ത്തെ നി​​​യ​​​മി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ തൊ​​​ഴി​​​ൽ​​​ശ​​​ക്തി വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ലി​​​ങ്ക്ഡ്ഇ​​​ൻ സി​​​യാ​​​റ്റി​​​ലി​​​ലെ മി​​​ക​​​ച്ച സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ടു​​​ത്തി​​​ടെ അ​​​ർ​​​മ​​​ഡ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. നി​​​ല​​​വി​​​ൽ യു​​​എ​​​സും മി​​​ഡി​​​ൽ ഈ​​​സ്റ്റു​​​മാ​​​ണ് അ​​​ർ​​​മ​​​ഡ​​​യു​​​ടെ പ്ര​​​ധാ​​​ന വി​​​പ​​​ണി​​​ക​​​ളെ​​​ങ്കി​​​ലും ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്കു​​​ള്ള വി​​​പു​​​ലീ​​​ക​​​ര​​​ണം ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​കും.

ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ അ​​​ർ​​​മ​​​ഡ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ്, പ്രൊ​​​ഡ​​​ക്ട്, എ​​​ഐ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ തേ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ടെ​​​ക് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഇ​​​തു ന​​​ൽ​​​കു​​​ന്നു. നി​​​ല​​​വി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ അ​​​ർ​​​മ​​​ഡ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ക​​​രി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up